ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു

ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേൽ അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 92 വയസായിരുന്നു. മുതിർന്ന ബിജെപി നേതാവ് കൂടിയായ അദ്ദേഹം രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്

ശ്വാസ തടസത്തെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്. 1995ലും 1998 മുതൽ 2001 വരെയുമാണ് കേശഭായ് പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. ആറ് തവണ ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1980കളിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്നു ഇദ്ദേഹം. 2012ൽ ബിജെപിയുമായി ഉടക്കി പാർട്ടിയിൽ നിന്ന് രാജിവച്ചു. ശേഷം ഗുജറാത്ത് പരിവർത്തൻ പാർട്ടി രൂപീകരിച്ചു.

Share this story