ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കോൺഗ്രസ് സംസ്ഥാന ഘടകങ്ങളോട് ഖാർഗെ

kharge

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന ഘടകങ്ങളോട് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസിന്റെ വിശാല പ്രവർത്തക സമിതിയിലാണ് ഖാർഗെയുടെ ആഹ്വാനം. 2024ൽ ബിജെപിയെ അധികാരത്തിൽ നിന്നിറക്കാൻ വിശ്രമമില്ലാതെ പണിയെടുക്കണം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കണം. 

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിജയിക്കണം. വ്യക്തിതാത്പര്യങ്ങൾ മാറ്റിവെച്ച് പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിക്കണമെന്നും മാധ്യമങ്ങളിൽ വിവാദ പ്രസ്താവന നടത്തരുതെന്നും ഖാർഗെ നിർദേശിച്ചു.
 

Share this story