കെജ്രിവാളിനെ പുറത്താക്കൂ, ഡൽഹിയെ രക്ഷിക്കൂ; രാജ്യതലസ്ഥാനത്ത് പോസ്റ്റർ യുദ്ധം

poster

ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും പോസ്റ്ററുകൾ. കെജ്രിവാളിനെ പുറത്താക്കൂ, ഡൽഹിയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിലുള്ളത്. നേരത്തെ മോദിക്കെതിരായ പോസ്റ്ററിലും സമാന വാചകങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ആംആദ്മി പാർട്ടി ഓഫീസിന് പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപി നേതാവ് മഞ്ജീദർ സിംഗ് സിർസയുടെ പേരിലാണ് പോസ്റ്ററുകൾ. പോസ്റ്ററുകൾക്ക് പിന്നിൽ താനാണെന്ന് സിർസ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

നേരത്തെ മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
 

Share this story