തിരുപ്പതിയിൽ ആറ് വയസ്സുകാരിയെ കടിച്ചുകൊന്ന പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

leopard

തിരുപ്പതിയിൽ തീർഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ചുകൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കുട്ടിയെ ആക്രമിച്ചത് കരടിയാണോയെന്ന സംശയം വനംവകുപ്പിന് ഉണ്ടായിരുന്നു. പിന്നീട് പുലി തന്നെയാണ് ആക്രമിച്ചതെന്ന് തെളിഞ്ഞു

ആന്ധ്ര സ്വദേശി ലക്ഷിത എ്‌ന ആറ് വയസ്സുകാരിയെയാണ് പുലി കടിച്ചുകൊന്നത്. അച്ഛനമ്മമാർക്കൊപ്പം നടക്കവെയാണ് പുലി ആക്രമിച്ചത്. കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തിരുപ്പതിയിൽ കുട്ടികളുമായി തീർഥാടനത്തിന് എത്തുന്നവരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തിവിടൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
 

Share this story