കാശ്മീരിലെ പൂഞ്ച് ജില്ലയിൽ മിന്നൽ പ്രളയം; രണ്ട് സൈനികർ ഒഴുക്കിൽപ്പെട്ട് മരിച്ചു

army

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ മിന്നൽ പ്രളയത്തിൽ രണ്ട് സൈനികർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. സുരൻകോട്ടയിലെ തോട് കടക്കുന്നതിനിടെയാണ് മിന്നൽ പ്രളയമുണ്ടായത്. സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്.

Share this story