സിംഹത്തിന്റെ ലൈവ് വേട്ട കാണാൻ ചെയ്തത് കുറച്ചു കൂടിപ്പോയി; യുവാക്കൾക്കെതിരെ വ്യാപക പ്രതിഷേധം

സിംഹത്തിന്റെ ലൈവ് വേട്ട കാണാൻ ചെയ്തത് കുറച്ചു കൂടിപ്പോയി; യുവാക്കൾക്കെതിരെ വ്യാപക പ്രതിഷേധം

സിംഹത്തിന്റെ ലൈവ് ഇരപിടിക്കൽ കാണുന്നതിനായി യുവാക്കൾ ചെയ്ത ക്രൂരതയിൽ വ്യാപക പ്രതിഷേധം. ഗുജറാത്തിലാണ് സംഭവം. ഒരു പശുവിനെയാണ് സിംഹത്തിന് മുന്നിലേക്ക് യുവാക്കൾ ഇട്ടുകൊടുത്തത്. പശുവിനെ കടിച്ചുകീറുന്നതിന്റെ വീഡിയോ യുവാക്കൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു

ഗുജറാത്തിലെ ഗിർ വനത്തിലാണ് സംഭവം. പശുവിനെ കാട്ടിൽ കെട്ടിയിട്ട ശേഷം യുവാക്കൾ കാത്തിരിക്കുന്നതും സിംഹം പാഞ്ഞുവന്ന് പശുവിനെ പിടികൂടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വീഡീയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ വിമർശനവും രൂക്ഷമായി ഉയർന്നു. യുവാക്കൾക്കെതിരെ നടപടി വേണമെന്നാണ് നിരവധി പേർ ആവശ്യപ്പെടുന്നത്.

Share this story