മദ്യനയക്കേസ്: അരവിന്ദ് കെജ്‌രിവാളിനു സിബിഐ നോട്ടീസ്

Aravind

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സിബിഐ നോട്ടീസ്. ഞായറാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണു നിർദ്ദേശം. ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ ഇതേ കേസിൽ ജയിലിൽ കഴിയുകയാണ്.

സംഭവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 16നു രാവിലെ 11 മണിക്ക് ഹാജരാകാനാണു അരവിന്ദ് കെജ്‌രിവാളിനു സിബിഐ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കെജ്‌രിവാളിന്‍റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

Share this story