മദ്യനയക്കേസ്: സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Fri, 10 Mar 2023

മദ്യനയക്കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡൽഹിയിലെ സിബിഐ കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ഹർജിയിൽ സിബിഐയുടെ മറുപടി കോടതി തേടിയിരുന്നുയ അതേസമയം കേസിൽ ഇഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ സിബിഐ കേസിൽ ജാമ്യം ലഭിച്ചാലും ജയിൽമുക്തനാകാൻ സിസോദിയക്ക് സാധിക്കില്ല.