മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്രിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

kejriwal

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസിൽ ഹാജരാകാനാണ് കെജ്രിവാളിന് നൽകിയ നിർദേശം. ഹാജരാകുമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കെജ്രിവാൾ അറിയിച്ചു. നടപടിക്കെതിരെ ഡൽഹിയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം

അതേസമയം പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. നഗരത്തിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. എഎപി നാളെ ഡൽഹിയിൽ ഒരു ദിവസത്തെ നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്ന് ആംആദ്മി പാർട്ടി അറിയിച്ചു.
 

Share this story