ജനന, മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധമാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി

parliment

രാജ്യത്ത് ജനന, മരണ രജിസ്‌ട്രേഷന് മാതാപിതാക്കളുടെ ആധാർ നിർബന്ധമാക്കി കൊണ്ടുള്ള നിയമഭേദഗതി ലോക്‌സഭാ പാസാക്കി. ദേശീയ, സംസ്ഥാന തലങ്ങളിൽ ജനന-മരണ രജിസ്‌ട്രേഷന് വ്യക്തമായ ഡാറ്റാ ബേസ് നിർമിക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന് ദേശീയതലത്തിൽ രജിസ്ട്രാർ ജനറലിനെയും സംസ്ഥാന തലത്തിൽ ചീഫ് രജിസ്ട്രാറെയും ജില്ലാ തലത്തിൽ രജിസ്ട്രാറെയും നിയമിക്കുമെന്ന് ബില്ലിൽ പറയുന്നു. 

കുഞ്ഞിന്റെ ജനനസമയത്ത് രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ നിശ്ചിത തുക നൽകി ജില്ലാ രജിസ്ട്രാറിൽ പിന്നീട് ചെയ്യാം. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകൾ, ജോലി, വിവാഹം, സർക്കാർ ജോലി തുടങ്ങിയവക്ക് പ്രധാന രേഖയായിരിക്കും ജനന സർട്ടിഫിക്കറ്റ്. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത വ്യക്തിക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല.
 

Share this story