തുരങ്കത്തിനുള്ളിൽ വൻ ശബ്ദം, വീണ്ടും മണ്ണിടിച്ചിൽ ആശങ്ക; രക്ഷാപ്രവർത്തനം തത്കാലം നിർത്തിവെച്ചു
Nov 18, 2023, 11:46 IST

ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞ് കഴിഞ്ഞ ഏഴ് ദിവസമായി കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യം താത്കാലികമായി നിർത്തി. തുരങ്കത്തിൽ നിന്നും വൻ ശബ്ദം കേട്ടതോടെയാണിത്. വീണ്ടും മണ്ണിടിയുന്നുവെന്ന ആശങ്കയെ തുടർന്നാണ് രക്ഷാപ്രവർത്തനം തത്കാലത്തേക്ക് നിർത്തിവെച്ചത്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി കുഴൽ കയറ്റുന്ന പ്രവർത്തിയാണ് നിർത്തിവെച്ചത്.
മണ്ണിടിഞ്ഞാൽ ഇപ്പോൾ രക്ഷാദൗത്യത്തിന്റെ ഭാഗമായി തുരങ്കത്തിലുള്ളവരെ പുറത്തെത്തിക്കാൻ മറ്റൊരു കുഴൽ സ്ഥാപിക്കുകയാണ്. ഇതിന് ശേഷമേ തൊഴിലാളികളിലേക്ക് എത്താൻ കുഴൽ സജ്ജമാക്കുന്നത് പുനരാരംഭിക്കൂ. ഉച്ചയ്ക്ക് മുമ്പായി തന്നെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.