മഅദനി കേരളത്തിലേക്ക്; യാത്ര ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ

Madani

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് കേരളത്തിൽ എത്തുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ മഅദനി എറണാകുളത്തെത്തും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ സന്ദർശിച്ച ശേഷം ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങും.

മഅദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ജൂലൈ 8 വരെ കേരളത്തിൽ തങ്ങാമെന്നും സുരക്ഷയ്ക്കുള്ള ചെലവു മഅദനി തന്നെ വഹിക്കണമെന്നും നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

നേരത്തേ, ജാമ്യവ്യവസ്ഥയിൽ കേരളത്തിലേക്കു പോകാൻ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും ചെലവ് വഹിക്കാൻ കഴിയാത്തത്തിനെ തുടർന്നു മഅദനി യാത്ര വേണ്ടെന്നു വച്ചിരുന്നു.

Share this story