പ്രധാന ഡാമുകളടക്കം തുറന്നുവിട്ടു, നദികൾ കരകവിഞ്ഞു; ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം

punch

ഗുജറാത്തിൽ കനത്ത മഴയിൽ പ്രളയ സമാനമായ സാഹചര്യം. ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ച്മഹൽ, ദഹോദ്, ഖേദ, ആരവല്ലി, മഹിസാഗർ, ബനാസ്‌കാന്ത, സബർകാന്ത എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സർദാർ സരോവർ അടക്കം പ്രധാന ഡാമുകൾ തുറന്നുവിട്ടതിനെ തുടർന്ന് നദികൾ കര കവിഞ്ഞൊഴുകുകയാണ്. 

ദക്ഷിണ-മധ്യ ഗുജറാത്തിൽ പ്രളയസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ പതിനായിരത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു. മഴക്കെടുതിയിൽ കുടുങ്ങിയവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. വഡോദരയിൽ 250ഓളം പേരെയും ബറൂച്ചിൽ മൂന്നൂറോളം പേരെയും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങൾ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നർമദ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്


 

Share this story