മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; മാതാപിതാക്കൾ ചികിത്സയിൽ

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; മാതാപിതാക്കൾ ചികിത്സയിൽ

മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയകുമാർ വിജയനാണ് മരിച്ചത്. 35 വയസ്സായിരുന്നു. സത്പൂരിലെ ശ്രമിക് നഗർ ശ്രീകൃഷ്ണ അപാർട്ട്‌മെന്റ് താമസക്കാരനായിരുന്നു

ജൂലൈ 15 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജയകുമാർ. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

 

Share this story