സംയുക്ത പ്രതിപക്ഷ ഐക്യ നീക്കവുമായി മമതാ ബാനർജി ഡൽഹിയിൽ’ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

സംയുക്ത പ്രതിപക്ഷ ഐക്യ നീക്കവുമായി മമതാ ബാനർജി ഡൽഹിയിൽ’ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കേന്ദ്രസർക്കാരിനെതിരെ സംയുക്ത പ്രതിപക്ഷ ഐക്യ നീക്കത്തിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് ഡൽഹിയിലെത്തും. വൈകുന്നേരം അഞ്ച് മണിയോടെ ഡൽഹിയിലെത്തുന്ന മമതാ ബാനർജി നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ബുധനാഴ്ചയാണ് മമതാ ബാനർജി പ്രതിപക്ഷ നേതാക്കാളുമായി കൂടിക്കാഴ്ച നടത്തുന്നത്. സോണിയ ഗാന്ധി, ശരദ് പവാർ തുടങ്ങിയ നേതാക്കളെ മമത കാണും. ബിജെപിക്കെതിരെ സംസ്ഥാനങ്ങളിൽ സഖ്യം രൂപപ്പെടണമെന്നും ദേശീയതലത്തിൽ ഇത് സഹായകരമാകുമെന്നും മമത ബാനർജി പറയുന്നു

പെഗാസസ് വിഷയമടക്കം കത്തി നിൽക്കുന്ന സാഹചര്യത്തിലാണ് മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം. പ്രതിപക്ഷ നേതൃ പദവി കൂടി മമതാ ബനർജി ലക്ഷ്യമിടുന്നുണ്ട്.

Share this story