അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ്

manipur

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി അമിത് ഷായെ ധരിപ്പിച്ചു. മണിപ്പൂരിലെ സാഹചര്യം മെച്ചപ്പെട്ട് വരുന്നുവെന്ന് കൂടിക്കാഴ്ചക്ക് മുമ്പായി ബിരേൻ സിംഗ് പറഞ്ഞിരുന്നു. 

മണിപ്പൂരിൽ നിയമസഭാ സമ്മേളനം ഓഗസ്റ്റ് 29ന് ആരംഭിക്കാനിരിക്കുകയാണ്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പത്ത് കുകി എംഎൽഎമാർ അറിയിച്ചിട്ടുണ്ട്. ബിജെപിയിൽ നിന്നുള്ള എംഎൽഎമാരും ഇതിൽ ഉൾപ്പെടും. സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് നാഗാ എംഎൽഎമാരും അറിയിച്ചിട്ടുണ്ട്.
 

Share this story