മണിപ്പൂർ കലാപം: സിബിഐ 27 കേസുകൾ ഏറ്റെടുത്തു, 19 എണ്ണവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ

manipur

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട 27 കേസുകൾ സിബിഐ ഏറ്റെടുത്തു. ഇതിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്

സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ മണിപ്പൂരിൽ നിന്നും അസമിലേക്ക് സുപ്രീം കോടതി മാറ്റിയിട്ടുണ്ട്. വിചാരണക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. മണിപ്പൂർ ഭാഷ അറിയുന്നവരാകണം ജഡ്ജിമാരെന്നും നിർദേശമുണ്ട്.
 

Share this story