മണിപ്പൂർ കലാപം: വിശദമായ റിപ്പോർട്ട് നൽകണമെന്ന് മണിപ്പൂർ സർക്കാരിനോട് സുപ്രീം കോടതി

supreme court

മണിപ്പൂർ കലാപത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ മണിപ്പൂർ സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം. സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാകുന്നുണ്ടെന്നായിരുന്നു സോളിസിറ്റർ ജനറൽ വ്യക്തമാക്കിയത്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു

ഇപ്പോഴത്തെ കലാപത്തിന് പിന്നിൽ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതിൽ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുൻ സമരനായിക ഇറോം ശർമിള പറഞ്ഞിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് ശേഷമാണ് സ്ഥിതി വഷളായതെന്നും ഇതിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വഷിക്കണമെന്നും ഇറോം ശർമിള പറഞ്ഞിരുന്നു.
 

Share this story