അയവില്ലാതെ സംഘർഷം: മണിപ്പൂരിൽ 24 മണിക്കൂറിനിടെ ആറ് പേർ കൂടി കൊല്ലപ്പെട്ടു, നിരവധി വീടുകൾക്ക് തീയിട്ടു
Aug 6, 2023, 14:59 IST

മണിപ്പൂരിൽ സംഘർഷത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേർക്കും ആക്രമണം നടന്നു. ഇംഫാൽ മുതൽ ബിഷ്ണുപൂർ വരെയുള്ള മേഖലകളിൽ വ്യാപക അക്രമങ്ങളാണ് നടക്കുന്നത്.
ക്വാക്ടയിൽ മെയ്തി വിഭാഗത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. പിന്നാലെ കുക്കി വിഭാഗക്കാരായ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു. ഇംഫാലിൽ 22 വീടുകൾക്ക് തീയിട്ടു. 18 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ലാംഗോലിൽ കുക്കികളുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.