മണിപ്പൂരിൽ 7 വയസ്സുകാരനടക്കം മൂന്ന് പേരെ ആംബുലൻസിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി

cbi

മണിപ്പൂർ കലാപത്തിനിടെ ഏഴ് വയസ്സുകാരനെ അമ്മയ്ക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി. ഈ കേസ് അടക്കം കലാപവുമായി ബന്ധപ്പെട്ട് 20 കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. ഇംഫാലിൽ ജൂലൈ 4നാണ് സംഭവമുണ്ടായത്. വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് കലാപകാരികൾ തടഞ്ഞുനിർത്തി ആംബുലൻസിന് തീയിട്ടത്


 

Share this story