മണിപ്പൂർ വീഡിയോ പുറത്തെത്തിയത് മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ: അമിത് ഷാ
Updated: Jul 28, 2023, 12:15 IST

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്തതിന്റെ വീഡിയോ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് പുറത്തെത്തിയത് നരേന്ദ്രമോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണം സിബിഐക്ക് കൈമാറിയതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം
മേയ് നാലാം തീയതിയാണ് മണിപ്പൂരിൽ രണ്ട് കുക്കി യുവതികളെ ജനക്കൂട്ടം നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തെത്തിയത് കഴിഞ്ഞാഴ്ചയാണ്. യുവതികളെ നഗ്നരാക്കി നടത്തുന്നതിന്റെ വീഡിയോ ചിത്രീകരിച്ച ആളെ അറസ്റ്റ് ചെയ്തതായും മൊബൈൽ ഫോൺ പിടിച്ചെടുത്തതായും അമിത് ഷാ പറഞ്ഞു