മീരാബായി ചാനു ഇനി മണിപ്പൂർ പോലീസിൽ എ എസ് പി; സമ്മാനമായി ഒരു കോടി രൂപയും

മീരാബായി ചാനു ഇനി മണിപ്പൂർ പോലീസിൽ എ എസ് പി; സമ്മാനമായി ഒരു കോടി രൂപയും

ഒളിമ്പിക്‌സിൽ വെള്ളിമെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരമായ മീരാബായ് ചാനുവിന് മണിപ്പൂർ സർക്കാരിന്റെ അംഗീകാരം. മീരാബായിയെ മണിപ്പൂർ പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി നിയമിച്ചതായി മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു. സമ്മാനമായി ഒരു കോടി രൂപയും ബീരേൻ സിംഗ് പ്രഖ്യാപിച്ചു

വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചാനു വെള്ളിമെഡൽ സ്വന്തമാക്കിയത്. പി വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിത കൂടിയാണ് മീരാബായി ചാനു

Share this story