മണിപ്പൂർ കലാപം സർക്കാർ സ്‌പോൺസേർഡ് എന്ന പരാമർശം; ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം

aani

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. മണിപ്പൂരിലേത് സർക്കാർ സ്‌പോൺസേർഡ് കലാപം എന്ന് ആരോപിച്ചതിനാണ് കേസ്. മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജിക്കെതിരെ മെയ്തി വിഭാഗത്തിൽപ്പെട്ട വനിതകൾ നടത്തിയ പ്രതിഷേധം നാടകമായിരുന്നുവെന്ന പരാമർശത്തിനെതിരെയും കേസെടുത്തിട്ടുണ്ട്

ഇംഫാൻ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആനി രാജക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവർക്കെതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തു. രാജ്യദ്രോഹക്കേസിനെതിരെ ദീക്ഷ സുപ്രീം കോടതിയെ സമീപിച്ചു. ദീക്ഷയുടെ അറസ്റ്റ് ജൂലൈ 14 വരെ സുപ്രീം കോടതി തടഞ്ഞു
 

Share this story