പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ

priest

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. ശിവമോഗയിലാണ് സംഭവം. പുരോഹിതൻ അധ്യാപകനായി ജോലി ചെയ്യുന്ന കോളജിലെ വിദ്യാർഥിനിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. 

സഭയുടെ കീഴിലുള്ള ശിവമോഗയിലെ കോളജിലാണ് വൈദികൻ പഠിപ്പിച്ചിരുന്നത്. പോലീസ് നടപടി വരുന്നതുവരെ വൈദികനെ സഭ സംരക്ഷിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. വൈദികനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

Share this story