കാണാതായ ബിജെപി വനിതാ നേതാവ് സനാ ഖാനെ കൊലപ്പെടുത്തിയതാണെന്ന് ഭർത്താവിന്റെ മൊഴി

sana

പത്ത് ദിവസം മുമ്പ് കാണാതായ ബിജെപി വനിതാ നേതാവ് സന ഖാനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ച് ഭർത്താവ്. മധ്യപ്രദേശിലെ ജബൽപൂരിൽ വെച്ച് സന ഖാനെ കൊലപ്പെടുത്തിയതെന്ന് ഭർത്താവ് അമിത് സാഹു പോലീസിനോട് സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

സന ഖാന്റെ മൃതദേഹം നദിയിൽ എറിഞ്ഞെന്നാണ് അമിത് സാഹുവിന്റെ മൊഴി. എന്നാൽ ഇതുവരെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. നദിയിൽ തെരച്ചിൽ തുടരുകയാണ്. നാഗ്പൂർ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെൽ അംഗവുമായിരുന്നു സന ഖാൻ.
 

Share this story