മോദി ചൈനയ്ക്ക് കീഴടങ്ങി, സർക്കാർ സത്യം പറയണം; സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിലേക്ക്

swami

അതിർത്തിയിലെ കടന്നുകയറ്റം സംബന്ധിച്ച് കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമാണ് സ്വാമി ഉയർത്തിയത്. 

ചൈന ലഡാക്കിൽ 4067 ചതുരശ്ര കിലോമീറ്റർ ഭൂമി കയ്യേറിയിട്ടും അരും വന്നിട്ടില്ല എന്ന് മോദി ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുകയാണോ. ഭരണഘടനയുടെ 19ാം അനുച്ഛേദ പ്രകാരം സുപ്രീം കോടതിയെ സമീപിക്കാൻ പോകുകയാണ്. മോദി ചൈനയോട് കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം സർക്കാർ വെളിപ്പെടുത്തണമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു.
 

Share this story