മിസ്റ്റർ മോദി നിങ്ങൾ എന്ത് വേണമെങ്കിലും വിളിച്ചോളു, ഞങ്ങൾ ഇന്ത്യയാണ്: രാഹുൽ ഗാന്ധി

rahul

പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരായ ഇന്ത്യ എന്നതിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. നിങ്ങൽക്ക് എന്ത് വേണമെങ്കിലും വിളിക്കാം. എന്നാൽ ഞങ്ങൾ ഇന്ത്യയാണ്. മിസ്റ്റർ മോദി നിങ്ങൾക്ക് എന്ത് വേണമെങ്കിലും വിളിക്കാം. ഞങ്ങൾ ഇന്ത്യയാണ്. മണിപ്പൂരിന്റെ മുറിവുണക്കും. അതുവഴി അവിടുത്തെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പും. സ്‌നേഹവും സന്തോഷവും പുനഃസ്ഥാപിക്കും. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം പുനർനിർമിക്കും എന്നും രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു. 

പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടതു കൊണ്ട് അവരുടെ അഴിമതി ജനം മറക്കില്ലെന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി, ഇന്ത്യൻ മുജാഹിദ്ദിൻ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും ആയിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
 

Share this story