എന്റെ അടുത്ത ചിത്രം ‘മാവോയിസ്റ്റ് മൂവ്‌മെന്റ്’; പ്രഖാപനവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍

M

‘ദ കേരള സ്റ്റോറി’ക്ക് പിന്നാലെ മാവോയിസം പ്രമേയമാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങി സംവിധായകന്‍ സുദീപ്‌തോ സെന്‍. ഇന്ത്യയുടെ അമ്പത് വര്‍ഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുക. കേരള സ്റ്റോറിയുടെ നിര്‍മ്മാതാവ് തന്നെയാകും ചിത്രം നിര്‍മ്മിക്കുക.ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇത് സംബന്ധിച്ച വാർത്ത നൽകി.

”കേരള സ്റ്റോറി ഒരുപാട് സംതൃപ്തി നല്‍കിയ സിനിമയാണ്. എന്റെ അടുത്ത സിനിമ ഇന്ത്യയുടെ അമ്പത് വര്‍ഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാണ്. കേരള സ്‌റ്റോറിയുടെ നിര്‍മ്മാതാവ് വിപുല്‍ ഷാ തന്നെയാകും നിര്‍മ്മാതാവ്. വിപുല്‍ ജീക്കൊപ്പം എന്റെ അടുത്ത പ്രോജക്ട് ഞാന്‍ കമ്മിറ്റ് ചെയ്തു.”

”മറ്റ് പ്രോജക്ടിനെ സംബന്ധിച്ചിടത്തോളം വിശദാംശങ്ങള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്” എന്നാണ് സുദീപ്‌തോ സെന്‍ പറയുന്നത്. അതേസമയം, കേരള സ്‌റ്റോറിക്കെതിരെ പ്രതിഷേധങ്ങളും വിലക്കുകളും ഉയര്‍ന്നിരുന്നുവെങ്കിലും 287 കോടിക്ക് മുകളില്‍ കളക്ഷന്‍ ബോക്‌സോഫീസില്‍ നിന്നും നേടിയിരുന്നു.

Share this story