കോൺഗ്രസ് തകർത്ത ഭാരതത്തെ വളർത്തിയത് ബിജെപിയെന്ന് നരേന്ദ്രമോദി

modi

പ്രതിപക്ഷ പ്രതിഷേധം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ വാക്കുകൾ ജനം കേൾക്കുന്നുണ്ട്. എല്ലാം ജനങ്ങൾക്ക് മനസ്സിലാകും. പ്രതിഷേധം രാജ്യതാത്പര്യത്തിന് എതിരാണ്. പ്രതിപക്ഷം ചെളി വാരി എറിയുകയാണ്. ചെളിയിൽ താമര ശക്തമായി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു

നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചത്. മോദി-അദാനി ഭായ് ഭായ് എന്ന മുദ്രവാക്യം വിളികളോടെയാണ് പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്. രാജ്യവളർച്ച തടഞ്ഞത് കോൺഗ്രസ് ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസ് തകർത്ത ഭാരതത്തെ ബിജെപി വളർത്തി

കോൺഗ്രസിന് കുടുംബ താത്പര്യം മാത്രമാണ് ലക്ഷ്യം. ഭിന്നിപ്പുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിച്ചു. തോൽവിയിൽ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും മോദി പരിഹസിച്ചു.
 

Share this story