ദളിതർക്കും ഗോത്രവിഭാഗങ്ങൾക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ നിലകൊണ്ടതെന്ന് നരേന്ദ്രമോദി

modi

ദളിതർക്കും ഗോത്ര വിഭാഗങ്ങൾക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ നിലകൊണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഉറപ്പ് നൽകിയ സദ്ഭരണം നിറവേറ്റികൊണ്ടിരിക്കുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്

ദരിദ്രരോ ദളിതരോ ആദിവാസികളോ മറ്റേത് പിന്നാക്ക വിഭാഗം ആണെങ്കിലും അവരുടെ ജീവിതം മെച്ചപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എല്ലായിപ്പോഴും അങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നത്. വിമാന സർവീസുകളുടെ വിപുലീകരണം വ്യോമയാന മേഖയ്ക്ക് പുത്തൻ ഉണർവ് നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്കോട്ടിൽ 860 കോടി രൂപയിലധികം വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Share this story