നർവാൾ ഇരട്ട സ്‌ഫോടനം: ലഷ്‌കർ ഭീകരൻ പിടിയിൽ; ഉപയോഗിച്ചത് പെർഫ്യൂം ബോംബ്
Thu, 2 Feb 2023

ജമ്മു കാശ്മീരിലെ നർവാൾ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ലഷ്‌കർ ഭീകരൻ പിടിയിൽ. ആരിഫ് എന്ന സർക്കാർ സ്‌കൂൾ അധ്യാപകനാണ് പിടിയിലായത്. ഇരട്ട സ്‌ഫോടനത്തിന് ഉപയോഗിച്ച പെർഫ്യൂം ബോംബ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ജനുവരി 21ന് നടന്ന ഇരട്ട സ്‌ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിരുന്നു
ആരെങ്കിലും സ്പർശിക്കുകയോ അമർത്തുകയോ ചെയ്താൽ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പെർഫ്യൂം ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ജനുവരി 21ന് 20 മിനിറ്റിന്റെ ഇടവേളയിലായിരുന്നു രണ്ട് സ്‌ഫോടനവും നടന്നത്.