എൻസിഇആർടിയുടെ കടുംവെട്ട്; പാഠപുസ്തകങ്ങളിൽ നിന്നും 'ഗാന്ധി വധം, ആർഎസ്എസ് നിരോധനം' എന്നിവ കൂടി പുറത്ത്

Gandhi

ന്യൂഡൽഹി: ഹയർ സെക്കന്‍ററി ക്ലാസുകളിലെ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും മഹാത്മഗാന്ധി വധത്തെക്കുറിച്ചും ആർഎസ്എസ് നിരോധനത്തെക്കുറിച്ചും ഉള്ള ചില ഭാഗങ്ങൾ ഒഴിവാക്കി. ‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യ ശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു', ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ എന്നീ ഭാഗങ്ങളാണ് മാറ്റിയത്.

എന്നാൽ സിലബസ് പരിഷ്കരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ ഇവ മാറ്റിയിരുന്നതാണെന്നും ഈ വർഷം പുതിയതായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം. ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രസ്ഥാനം തുടങ്ങിയവ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിൽ മുകൽ ഭരണകൂടത്തെക്കുറിച്ച് ഒഴിവാക്കിയത് നേരത്തെ തന്നെ വിവാദമായിരുന്നു.

Share this story