പ്രതിപക്ഷ ഐക്യ ചർച്ചക്കായി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി നിതീഷ് കുമാർ
Apr 25, 2023, 11:53 IST

പ്രതിപക്ഷ ഐക്യ ചർച്ചക്കായി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഹൈദരാബാദിലെത്തി റാവുവിനെ നിതീഷ് കുമാർ കാണും. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ കാണാനും നിതീഷ് ശ്രമം തുടങ്ങി. ഇന്നലെ മമത ബാനർജിയുമായി നിതീഷ് കുമാർ ചർച്ച നടത്തിയിരുന്നു. ലക്‌നൗവിൽ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായും നിതീഷ് ചർച്ച നടത്തി
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ നടക്കുന്ന ചർച്ചകൾ. മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയുമായും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസുമായി അകന്നുനിൽക്കുന്ന പാർട്ടികളുമായി കൂടിക്കാഴ്ച നടത്താൻ നിതീഷിനെ ചുമതലപ്പെടുത്തിയിരുന്നു.