ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ല; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

supreme court

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരിനെതിരെ യാതൊരു നടപടിയും സ്ഥീകരിക്കുന്നില്ലെന്നും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരെ ഏതറ്റം വരെയും പോവുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്നും കോടതി വിമർശിച്ചു. നാഗാലാന്‍റിലെ വനിത സംവരണം നടപ്പാക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു കോടതി പരാമർശം.

കേന്ദ്ര സർക്കാരിന് ഇത്തരം വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും പറഞ്ഞ കോടതി ഭരണഘടന സ്കീമുകൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെന്ന് കോടതിയെകൊണ്ട് പറയിപ്പിക്കരുതെന്നും ജസ്റ്റിസുമാരായ എസ്.കെ.കൗൾ അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേർത്തു.

ഭരണഘടനയിലെ ആർട്ടിക്കിൾ 243 D യിൽ വ്യക്തമാക്കുന്ന വനിതാ സംവരണ നിർദേശങ്ങൾ നാഗാലാഡിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ഏപ്രിലിൽ നിർദേശിച്ചിരുന്നു. എന്നാൽ ഇതുവരെ ഈ കേസിൽ കേന്ദ്രം സത്യവാങ് മൂലം സമർപ്പിച്ചിട്ടില്ല. ഇത് ചൂണ്ടി കാട്ടിയായിരുന്നു സുപ്രീംകോടതി വിമർശനം.

Share this story