അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം: വിധിക്ക് പിന്നാലെ രാഹുലിന്റെ പ്രതികരണം

rahul

മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവ് ശിക്ഷ സൂറത്ത് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ വാചകമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം. സത്യമാണ് ദൈവം, അഹിംസ ആ സത്യത്തിലേക്കുള്ള മാർഗവും, എന്ന ഗാന്ധി വാചകമാണ് ട്വിറ്ററിൽ രാഹുൽ പങ്കുവെച്ചത്.

രാഹുൽ ഗാന്ധിക്കെതിരായ നീക്കം എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചു. 2019ൽ കർണാടകയിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ചത്.
 

Share this story