പലരിൽ ഒരാളാകാനില്ല; ഉപമുഖ്യമന്ത്രി സ്ഥാനം നിരസിച്ച് ഡി കെ ശിവകുമാർ

dk

കർണാടകയിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ച സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനം നിരസിച്ച് ഡികെ ശിവകുമാർ. ആഭ്യന്തര കലാപത്തിനില്ല. പല ഉപമുഖ്യമന്ത്രിമാരിൽ ഒരാളാകാൻ താനില്ലെന്നും ഡികെ ശിവകുമാർ പറഞ്ഞു. അതേസമയം രണ്ടാം ടേമിൽ ഡികെ ശിവകുമാറിന് മുഖ്യമന്ത്രി പദവി ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്

കർണാടകയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിന് ശക്തി പകർന്ന നേതാവ് കൂടിയാണ് പിസിസി അധ്യക്ഷനായ ഡികെ ശിവകുമാർ. അദ്ദേഹത്തിന്റെ തന്ത്രങ്ങളാണ് മിന്നുന്ന വിജയം കോൺഗ്രസിന് നേടിക്കൊടുത്തതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പക്ഷേ എംഎൽഎമാരിൽ ഭൂരിപക്ഷവും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഡികെ ശിവകുമാറിന് തിരിച്ചടിയായത്

മന്ത്രിസഭയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിലൊരാളാകാൻ താനില്ലെന്നാണ് ശിവകുമാർ സ്വീകരിച്ച നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ വിജയം ഡികെയുടേത് തന്നെയാണ്. കനക്പുര മണ്ഡലത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡികെ ശിവകുമാർ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ജെഡിഎസിന്റെ ബി നാഗരാജുവിന് 20361 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചിരുന്നുള്ളു.
 

Share this story