വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ സ്‌കൂളുകൾക്ക് നവംബർ 18 അവധി ശീതകാല അവധി പ്രഖ്യാപിച്ചു

delhi

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് ശീതകാല അവധി പ്രഖ്യാപിച്ചു. തുടർച്ചയായി ആറ് ദിവസമായി നഗരത്തെ പുക മറച്ചിരിക്കുകയാണ്. ഇതേതുടർന്ന് സ്‌കൂളുകൾ നവംബർ 9 മുതൽ 18 വരെ ശൈത്യകാല അവധിക്ക് അടച്ചിടുമെന്ന് നഗര വിദ്യാഭ്യാസ ഡയറക്ടറേറ്റ് ബുധനാഴ്ച അറിയിച്ചു. സ്‌കൂളുകൾ അടിയന്തരമായി അടയ്ക്കാനും ഡിസംബർ- ജനുവരിയിൽ ഉണ്ടാവാറുള്ള ശീതകാല അവധി നേരത്തെയാക്കാനുമാണ് സർക്കാർ നിർദേശം.

പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി അതിഷി, ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട്, മുതിർന്ന ഡൽഹി സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് അവധിക്കാലം നേരത്തെയാക്കിയത്. 

Share this story