ഗണേഷ് ചതുർഥി ദിനത്തിൽ പ്രത്യേക സമ്മേളനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നടക്കും

Ne‌w Parlament

ന്യൂഡൽഹി: ഗണേഷ് ചതുർഥി ദിനത്തിൽ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിൽ നടക്കും. സെപ്ടംബർ 18 ന് പഴയ പാർലമെന്‍റ് മന്ദിരത്തിൽ തുടങ്ങുന്ന സമ്മേലനം 19 ന് ഗണേശ ചതുർഥി ദിനത്തിൽ പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് മാറാനാണ് തീരുമാനം. പുതിയ മന്ദിരം മേയ് 28ന് ഉദ്ഘാടനം ചെയ്തെങ്കിലും മഴക്കാല സമ്മേളനം പഴയ മന്ദിരത്തിലാണു നടന്നത്

വാർത്ത ഏജൻസിയായ എഎൻഐയാണ് ഈ വിവരം പുറത്തുവിട്ടത്. ഈ മാസം 18 -22 വരെയാണ് പ്രത്യേക സമ്മേളനം നടക്കുക. പാർലമെന്‍റ് സമ്മേലനം വിളിക്കാനുള്ള കേന്ദ്ര നീക്കത്തിനു പിന്നിലെ കാരണം വ്യക്തമല്ല. എന്താണ് സമ്മേളനത്തിന്‍റെ അജണ്ട എന്ന കാര്യം സർക്കാർ പുറത്തുവിട്ടിട്ടില്ല.

Share this story