ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്; ഉന്നതതല സമിതിയുടെ ആദ്യയോഗം സെപ്റ്റംബർ 23ന്

Election

ഭുവനേശ്വർ: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായുള്ള ഉന്നത തല സമിതിയുടെ ആദ്യ സമിതി സെപ്റ്റംബർ 23ന് നടക്കുമെന്ന് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അറിയിച്ചു.

ലോക്സഭാ, നിയമസഭാ, പ്രാദേശിക തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനായുള്ള ബിൽ മുന്നോട്ടു വയ്ക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബർ 2നാണ് സർക്കാർ എട്ട് അംഗങ്ങളുള്ള ഉന്നത തല സമിതിയെ നിയോഗിച്ചു കൊണ്ട് ഉത്തരവിറക്കിയത്. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സമിതിയുടെ അധ്യക്ഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, എൻ.കെ. സിങ് , സുഭാഷ് സി, കശ്യപ്, ഹരീഷ് സാൽവെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

Share this story