കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അഞ്ച് മാസത്തിനിടെ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി

Cheetah

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു. ധാത്രി എന്ന പെൺ ചീറ്റയാണ് ചത്തത്. അഞ്ച് മാസത്തിനിടെ കുനോയിൽ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും 20 ചീറ്റകളെയാണ് കുനോ നാഷണൽ പാർക്കിൽ എത്തിച്ചത്. മൂന്ന് കുഞ്ഞുങ്ങളടക്കം 9 ചീറ്റകളാണ് ഇതിൽ ചത്തത്

മൃഗങ്ങൾക്കിടയിലെ പോര്, രോഗങ്ങൾ, മുറിവുകൾ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് ചീറ്റകൾ ചത്തതെന്നാണ് വിലയിരുത്തൽ. ചീറ്റകളിൽ റേഡിയോ കോളർ ഉപയോഗിക്കുന്നതിനെ ചൊല്ലിയും വിമർശനമുണ്ട്.
 

Share this story