ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി സംസ്ഥാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമെന്ന് രാഹുൽ ഗാന്ധി

rahul

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി സംസ്ഥാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുൽ പറഞ്ഞു. സമൂഹ മാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുലിന്റെ വിമർശനം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയെ കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സമിതിയെ നിയമിച്ചിരുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതിയുടെ അധ്യക്ഷൻ. ആറ് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.
 

Share this story