ഓപറേഷൻ കാവേരി: സുഡാനിൽ നിന്നും 231 പേരെ കൂടി ഇന്ത്യയിലേക്ക് തിരികെയെത്തിക്കുന്നു

kaveri

ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിൽ നിന്ന് ഓപറേഷൻ കാവേരിയുടെ ഭാഗമായി 231 പേർ കൂടി ഇന്ത്യയിലേക്ക്. സുഡാനിൽ നിന്ന് ജിദ്ദയിലെത്തിച്ച പ്രവാസികളെയാണ് മുംബൈയിലേക്ക് വിമാനമാർഗം തിരികെ എത്തിക്കുന്നത്.

ജിദ്ദയിലെത്തിച്ച 328 പേർ ചൊവ്വാഴ്ച രാത്രി ന്യൂ ഡൽഹിയിൽ വിമാനം ഇറങ്ങിയിരുന്നു. ഓപറേഷൻ കാവേരിയുടെ ഭാഗമായി ഇതുവരെ 3,195 പ്രവാസികളെ കേന്ദ്ര സർക്കാർ തിരികെ എത്തിച്ചിരുന്നു.

സുഡാൻ സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 24നാണ് ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചത്.

Share this story