പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം; സഭയുടെ മര്യാദക്ക് ചേർന്നതല്ലെന്ന് സ്പീക്കർ

modi rahul

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകിയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം മുഴക്കി പ്രതിഷേധിച്ചത്. 

മണിപ്പൂരിൽ നിന്നുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദക്ക് ചേർന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും സ്പീക്കർ ഓം ബിർള വിമർശിച്ചു

വികസിത ഭാരതത്തിനായുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തെ കുറിച്ച് രാഷ്ട്രപതി സംസാരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രീണന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞെന്നും മോദി പറഞ്ഞു.
 

Share this story