മണിപ്പൂർ വിഷയത്തെ ചൊല്ലി പ്രതിപക്ഷ പ്രതിഷേധം; ലോക്‌സഭ നിർത്തിവെച്ചു

lok

മണിപ്പൂർ വിഷയത്തിൽ ലോക്‌സഭയിൽ പ്രതിഷേധം. അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രവാക്യം മുഴക്കി. പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ലോക്‌സഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു

എൻകെ പ്രേമചന്ദ്രൻ, മനീഷ് തിവാരി, മാണിക്യം ടാഗോർ എന്നിവരാണ് നോട്ടീസ് നൽകിയത്. മണിപ്പൂർ സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

രാജ്യസഭയിലും പ്രതിപക്ഷം വിഷയം ഉയർത്തിക്കൊണ്ടുവുന്നു. പ്രധാനമന്ത്രി സഭയിൽ കാര്യങ്ങൾ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
 

Share this story