ഫോൺ ചോർത്തൽ വിവാദം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു

ഫോൺ ചോർത്തൽ വിവാദം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു

ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭാ പിരിഞ്ഞു. ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ വീണ്ടും സമ്മേളിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ലക്കാർഡുമായി നടുത്തളത്തിൽ ഇറങ്ങുകയുമായിരുന്നു.

പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ചേർന്നതല്ലെന്നായിരുന്നു സ്പീക്കർ ഓം ബിർളയുടെ പ്രതികരണം. എന്നാൽ പ്രതിപക്ഷം ബഹളം തുടർന്നതോടെയാണ് സഭ രണ്ട് മണി വരെ നിർത്തിവെക്കാൻ തീരുമാനിച്ചത്.

ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു.

Share this story