വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി പി. നെടുമാരന്‍

Prabhakaran

തഞ്ചാവൂർ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി വേള്‍ഡ് തമിഴ് ഫെഡറേഷന്‍ നേതാവ് പി. നെടുമാരന്‍. പ്രഭാകരന്‍റെ കുടുംബത്തിന്‍റെ അനുവാദത്തോടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നതെന്നും നെടുമാരന്‍ അവകാശപ്പെട്ടു. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും നെടുമാരന്‍ വെളിപ്പെടുത്തി. തഞ്ചാവൂരില്‍ മാധ്യമപ്രവര്‍ത്തകരെ  കാണുമ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. 

ശ്രീലങ്കയില്‍ രജപക്‌സെ ഭരണം അവസാനിച്ചതിനാലാണു വെളിപ്പെടുത്തല്‍ നടത്തുന്നത്. തമിഴ് വംശത്തിന്‍റെ മോചനത്തിനായുള്ള പദ്ധതി ഉടന്‍ പ്രഭാകരന്‍ പ്രഖ്യാപിക്കും.  ലോകമെങ്ങുമുള്ള തമിഴര്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും നെടുമാരന്‍ ആവശ്യപ്പെട്ടു. പ്രഭാകരന്‍റെ മരണം സംബന്ധിച്ച ഔദ്യോഗിക രേഖകളൊന്നും ശ്രീലങ്ക പുറത്തുവിട്ടിട്ടില്ല. ഒരു ഫോട്ടൊ മാത്രമാണ് റിലീസ് ചെയ്തതെന്നും നെടുമാരന്‍ പറഞ്ഞു.

എന്നാല്‍ നെടുമാരന്‍റെ ഈ അവകാശവാദത്തെ ശ്രീലങ്കന്‍ സേനയോട് അടുത്തവൃത്തങ്ങള്‍ തള്ളി

Share this story