പളനിവേല്‍ ത്യാഗരാജന്‍ രാജിവച്ചേക്കും; ഡി എം കെയില്‍ പൊട്ടിത്തെറി

DMK

തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ രാജിവയ്കുമെന്ന് സൂചന.മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മകളുടെ ഭര്‍ത്താവ് ശബരീശനും അവിഹിതമായി കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന രീതിയില്‍ പളനിവേല്‍ ത്യാഗരാജന്റേതായി വന്ന ശബ്ദ സന്ദേശം പുറത്തായതതോടെ ഡി എം കെയില്‍ വന്‍ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

ബിജെപി തമിഴ്‌നാട് ഘടകം പ്രസിഡന്റ് അണ്ണാമലൈ ചൊവ്വാഴ്ച ഈ ഓഡിയൊ ടേപ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്ക് വച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

സ്റ്റാലിന്റെ മകനും മരുമകനും കോടികള്‍ അനധികൃതമായി സമ്പാദിക്കുന്നുണ്ടെന്ന് പിടിആര്‍ പറയുന്നതായുള്ള ഒരു സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ അത് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന നിലപാടാണ് പിടിആറും ഡിഎംകെയും സ്വീകരിച്ചത്. പളനി വേല്‍ത്യാഗരാജനും. സ്റ്റാലിനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാ എ്ന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറെ നാളായി ഉണ്ടായിരുന്നു.


 

Share this story