അദാനിക്കെതിരായ ആരോപണങ്ങൾ പാർലമെന്‍ററി സമിതി അന്വേഷിക്കണം: രാഹുൽ ഗാന്ധി

Rahul Gandhi New

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാൻ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്നും, എന്താണ് ഈ വിഷയത്തിൽ അന്വേഷണം നടത്താത്തതെന്നും അദ്ദേഹം ചോദിച്ചു.

അദാനിയുടെ കാര്യത്തിൽ പ്രമുഖ ആഗോള ധനകാര്യ മാധ്യമങ്ങൾ ഗുരുതരമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ജി20 ഉച്ചകോടി നടക്കാനിരിക്കെ രാജ്യത്തിന്‍റെ പ്രതിച്ഛായ തന്നെ അപകടത്തിലാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.

Share this story