പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും; ഇന്നും ഭരണ, പ്രതിപക്ഷ ബഹളത്തിന് സാധ്യത

parliment

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നും സഭ തടസ്സപ്പെടാനാണ് സാധ്യത. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രതിപക്ഷത്തെ നേരിടുന്നത്. അദാനി-മോദി ബന്ധത്തിലെ വിശദീകരണം അടക്കമുള്ള കാര്യങ്ങളിലാണ് പ്രതിപക്ഷ ബഹളം. ഒരു ദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് സഭ പിരിയുന്നത്

ഇന്നലെയും ഇരു സഭകളും ബഹളത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. അദാനി, രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടങ്ങിയ വിഷയങ്ങളിലാണ് ഇന്നലെ ബഹളം തുടർന്നത്. ഉച്ചയ്ക്ക് ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോഴും ബഹളം തുടരുകയായിരുന്നു.
 

Share this story