കോട്ട-പട്‌ന എക്‌സ്പ്രസിലെ എസ് 2 കോച്ചിൽ യാത്ര ചെയ്തവർക്ക് ഛർദി, രണ്ട് യാത്രക്കാർ മരിച്ചു

kota

ഒരേ കോച്ചിൽ യാത്ര ചെയ്ത സംഘത്തിലെ രണ്ട് പേർ മരിക്കുകയും ആറ് പേർ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ഈ കോച്ചിൽ യാത്ര ചെയ്ത നിരവധി യാത്രക്കാർക്ക് ഛർദിയും ബോധക്ഷയവും സംഭവിച്ചിരുന്നു. കോട്ട-പട്‌ന എക്‌സ്പ്രസിലെ എസ് 2 കോച്ചിലെ യാത്രക്കാർക്കാണ് അസ്വാസ്ഥ്യമുണ്ടായത്. 

വാരണാസിയിൽ നിന്ന് മഥുരയിലേക്ക് പോയ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്. ട്രെയിൻ ആഗ്ര കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിയപ്പോൾ രോഗബാധിതരായ യാത്രക്കാർക്ക് വൈദ്യസഹായം നൽകി. രണ്ട് പേരുടെ മരണ കാരണം എന്താണെന്നതിൽ ഇതുവരെ വ്യക്തമായ റിപ്പോർട്ട് കിട്ടിയിട്ടില്ല

90ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ നിലവിൽ റെയിൽവേ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ ഒരാളെ ആഗ്ര എസ് എൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
 

Share this story